പോസ്റ്റുകള്‍

ഫെബ്രുവരി, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബലിതർപ്പണം

 പഴയ ഒരു ഓർമ്മയാണ് ;വർഷം2006.അന്ന് ആകെ അറിയാവുന്ന ഭാഷ മലയാളം ആണ്.അതും തൃശൂർ ഭാഷ മാത്രം.തൃശൂരിനു പുറത്തുള്ള ഭാഷ നേരിട്ടു കേട്ടിട്ടു തന്നെ ഇല്ല.ഞങ്ങൾ 19 പേർ പഠനത്തിന്റെ ഭാഗമായി ട്രെയിനിങ്ങിന് വാരാണസി പോകാൻ നിയോഗിക്കപ്പെട്ടു !ആറ് മാസo പുണ്യഭൂമിയിൽ വാസം .പ്രധാനകാര്യം ഈ 19 പേർക്കും മലയാളം അല്ലാതെ വേറെ ഭാഷ അറിയില്ല .അങ്ങനെ ഒരു വിധത്തിൽ അവിടെ എത്തിപ്പെട്ടു.രണ്ട് ആഴ്ചകൊണ്ട് ഒരുവിധം എല്ലാവരും പണിഎടുത്തു  ജീവച്ഛവമായി.ഉപ്പും എരിവും ഇല്ലാത്ത പരിപ്പുകറിയും ഉരുളക്കിഴങ്ങുകറിയും കടിച്ചാൽ പല്ലുപോകാൻ സാധ്യതയുള്ള തരം റൊട്ടിയും ഭക്ഷണം .എല്ലാം കൂടി എങ്ങനെയെങ്കിലും നാട്ടിൽ പോയാൽ മതി എന്നായി എല്ലാവർക്കും.കൂട്ടത്തിൽ എനിക്കുമാത്രം നൈറ്റ് ഡ്യൂട്ടി കിട്ടി.രാത്രി അധ്വാനം കുറവാണെങ്കിലും മിക്ക ദിവസവും പകൽ ഉറങ്ങുവാൻ എനിക്ക് സാധിക്കാറില്ല.18 പേരിൽ ആരെങ്കിലും എന്നും അവധി ആയിരിക്കും .അവധി ഉള്ള ആളുമായികാശി നഗരം ചുറ്റാൻ പോകും .എന്നെ കൂടെ കൊണ്ടു പോകാൻഉളള കാരണം എന്തെന്നാൽ ഞാൻ പ്ലസ്ടുവിന് ഹിന്ദി പഠിച്ചിട്ടുണ്ട് എന്ന് ഇവർ എങ്ങനേയോ മനസിലാക്കിക്കളഞ്ഞു.ആ ഒറ്റക്കാരണം കൊണ്ട് എനിക്ക് മിക്കവാറും ദിവസങ്ങളിൽ കാശിനഗരം വീണ്ടും...

ഉത്സവം.

 ഇന്ന് ദേശത്തെ വലിയുത്സവമാണ്. സാധാരണ വർഷങ്ങളിൽ പത്തു ദിവസത്തെ ആഘോഷങ്ങളാണ്. ആനയും മേളവും കലാപരിപാടികളും ഒക്കെ ആയി പത്തു നാളുകൾ.ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല.ചടങ്ങുകൾ എല്ലാം പേരിന് മാത്രം.മൂന്ന് ആനകളുടെ ശീവേലിയും വാദ്യവും ഉണ്ടാകും . വേറെ കലാപരിപാടികൾ ഒന്നും ഇല്ല. മാറ്റങ്ങൾ എല്ലാം മഹാമാരി വരുത്തിവച്ചത്. ഇങ്ങനെ ആലോചിച്ച് നേരം പോയതറിഞ്ഞില്ല.അപ്പോഴാണ് അയൽവക്കത്തുനിന്ന് ബഹളം കേട്ടത്. “എടീ നീ ക്ടാവിനോട് വണ്ടി എടുക്കാൻ പറയടീ ,എനിക്ക് ഉത്സവത്തിനു പോണം.വേഗം” “മിണ്ടാണ്ടിരുന്നോ തള്ളേ അവിടെ, ഒരു ഉത്സവം ! കഴിഞ്ഞ കൊല്ലം കൊണ്ടോയിട്ട് നിങ്ങൾ കാണിച്ചു കൂട്ടിയത് ഓർമ്മയില്ലേ? എന്റെ വയേന്ന് കേക്കും.” ബഹളം കുറഞ്ഞു .സംസാരം കേൾക്കാതെ ആയി എന്നാലും എന്തായിരിക്കും കഴിഞ്ഞ വർഷം ഉണ്ടായത്? ഞാൻ ആലോചിച്ചു. പ്രായം ഏകദേശം 95 കഴിഞ്ഞു കാണും ആ മുത്തശ്ശിക്ക് .അധികം നടക്കാൻവയ്യ എന്നത് ഒഴിച്ചാൽ അസുഖങ്ങൾ ഒന്നും ഇല്ല.മകളോടാപ്പം ആണ് താമസം .കൊച്ചു മകൻ ഗവർമ്മേന്റ് ഉദ്യോഗസ്ഥൻ ആണ്.ആളാണ് ആവശ്യങ്ങൾക്ക് ഒക്കെ വണ്ടിയുമായി വീട്ടുകാരെ കൊണ്ടു പോകാറ്.അപ്പോഴാണ് ഭാര്യ ഉമ്മറത്തേക്ക് വന്നത്. ഞാൻ ചോദിച്ചു  "എന്താടീ ആ മുത്തശ്ശീനെ അവർ കൊണ്ടോവ...

കല്യാണാലോചന..

വളരെ നാളു കൂടി ഈ കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ എല്ലാവരും ഒരു ഒത്തുകൂടൽ ഉണ്ടായിരുന്നു.ഭാര്യയുടെ ഇളയച്ഛൻ ഒരു കാർ വാങ്ങിയിരിക്കുന്നു. അദ്ദേഹം സകുടുംബം വീട്ടിലെത്തി .വേറെയും ബന്ധുക്കൾ അന്നേ ദിവസം വീട്ടിലെത്തി. എല്ലായിടത്തേയും പോലെ ഭക്ഷണശേഷം എല്ലാവരും തന്നാലാവുന്ന വിധം രാഷ്ട്രീയവും തള്ളുകളും എല്ലാം ആയി ഇരിക്കുന്ന നേരത്താണ് ഞാൻ ഒരു കല്യാണ ആലോചന ആരംഭിച്ചത്. ചെറുക്കൻ പഴയ ഒരു സഹപാഠി.ആഢംബര ക്കപ്പലിൽ അമേരിക്കയിൽ ജോലി ആയിരുന്നു.കൊറോണ മൂലം ഇപ്പോൾ 6 മാസമായി നാട്ടിലാണ്.ഇപ്പോൾസ്വന്തമായി മെഡിക്കൽഷോപ്പ്  നടത്തുന്നു.വലിയ പ്രശ്നം ചെക്കന് 33 വയസായി എന്നതാണ്.മാർക്കറ്റിൽ ഡിമാന്റില്ല പോലും! ഞാൻ എല്ലാവരോടുമായി പറഞ്ഞു “അവന് യാതൊരു ഡിമാന്റും ഇല്ല.സ്ത്രീധനം വേണ്ട ,ജാതി അവന് പ്രശ്നമില്ലെങ്കിലും വീട്ടിൽ അമ്മ സമ്മതിക്കൂല.അമ്മയ്ക്കാണെങ്കിൽ ജാതകം നോക്കിയേ പറ്റൂ.ആരുടേയെങ്കിലും പരിചയത്തിൽ പറ്റിയ കുട്ടി ഉണ്ടെങ്കിൽ പറയൂ, കമ്മീഷൻ ഞാൻ ഏർപ്പാടാക്കാം”. എല്ലാവരും വൻ ചർച്ച നടത്തി .ചിലർ ആർക്കൊക്കേയോ ഫോൺ വിളിച്ചു.ചൂടേറിയ ആലോചന തന്നെ നടന്നു. "ആ ഒരാളുണ്ട്! ഞാൻ ഇപ്പൊ വിളിക്കാം" കാർ മുതലാളി പറഞ്ഞു. അദ്ദേഹം പണ്ട് ഒരു പൊതുമേഖലാസ്ഥാ...