പോസ്റ്റുകള്‍

ബലിതർപ്പണം

 പഴയ ഒരു ഓർമ്മയാണ് ;വർഷം2006.അന്ന് ആകെ അറിയാവുന്ന ഭാഷ മലയാളം ആണ്.അതും തൃശൂർ ഭാഷ മാത്രം.തൃശൂരിനു പുറത്തുള്ള ഭാഷ നേരിട്ടു കേട്ടിട്ടു തന്നെ ഇല്ല.ഞങ്ങൾ 19 പേർ പഠനത്തിന്റെ ഭാഗമായി ട്രെയിനിങ്ങിന് വാരാണസി പോകാൻ നിയോഗിക്കപ്പെട്ടു !ആറ് മാസo പുണ്യഭൂമിയിൽ വാസം .പ്രധാനകാര്യം ഈ 19 പേർക്കും മലയാളം അല്ലാതെ വേറെ ഭാഷ അറിയില്ല .അങ്ങനെ ഒരു വിധത്തിൽ അവിടെ എത്തിപ്പെട്ടു.രണ്ട് ആഴ്ചകൊണ്ട് ഒരുവിധം എല്ലാവരും പണിഎടുത്തു  ജീവച്ഛവമായി.ഉപ്പും എരിവും ഇല്ലാത്ത പരിപ്പുകറിയും ഉരുളക്കിഴങ്ങുകറിയും കടിച്ചാൽ പല്ലുപോകാൻ സാധ്യതയുള്ള തരം റൊട്ടിയും ഭക്ഷണം .എല്ലാം കൂടി എങ്ങനെയെങ്കിലും നാട്ടിൽ പോയാൽ മതി എന്നായി എല്ലാവർക്കും.കൂട്ടത്തിൽ എനിക്കുമാത്രം നൈറ്റ് ഡ്യൂട്ടി കിട്ടി.രാത്രി അധ്വാനം കുറവാണെങ്കിലും മിക്ക ദിവസവും പകൽ ഉറങ്ങുവാൻ എനിക്ക് സാധിക്കാറില്ല.18 പേരിൽ ആരെങ്കിലും എന്നും അവധി ആയിരിക്കും .അവധി ഉള്ള ആളുമായികാശി നഗരം ചുറ്റാൻ പോകും .എന്നെ കൂടെ കൊണ്ടു പോകാൻഉളള കാരണം എന്തെന്നാൽ ഞാൻ പ്ലസ്ടുവിന് ഹിന്ദി പഠിച്ചിട്ടുണ്ട് എന്ന് ഇവർ എങ്ങനേയോ മനസിലാക്കിക്കളഞ്ഞു.ആ ഒറ്റക്കാരണം കൊണ്ട് എനിക്ക് മിക്കവാറും ദിവസങ്ങളിൽ കാശിനഗരം വീണ്ടും...

ഉത്സവം.

 ഇന്ന് ദേശത്തെ വലിയുത്സവമാണ്. സാധാരണ വർഷങ്ങളിൽ പത്തു ദിവസത്തെ ആഘോഷങ്ങളാണ്. ആനയും മേളവും കലാപരിപാടികളും ഒക്കെ ആയി പത്തു നാളുകൾ.ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല.ചടങ്ങുകൾ എല്ലാം പേരിന് മാത്രം.മൂന്ന് ആനകളുടെ ശീവേലിയും വാദ്യവും ഉണ്ടാകും . വേറെ കലാപരിപാടികൾ ഒന്നും ഇല്ല. മാറ്റങ്ങൾ എല്ലാം മഹാമാരി വരുത്തിവച്ചത്. ഇങ്ങനെ ആലോചിച്ച് നേരം പോയതറിഞ്ഞില്ല.അപ്പോഴാണ് അയൽവക്കത്തുനിന്ന് ബഹളം കേട്ടത്. “എടീ നീ ക്ടാവിനോട് വണ്ടി എടുക്കാൻ പറയടീ ,എനിക്ക് ഉത്സവത്തിനു പോണം.വേഗം” “മിണ്ടാണ്ടിരുന്നോ തള്ളേ അവിടെ, ഒരു ഉത്സവം ! കഴിഞ്ഞ കൊല്ലം കൊണ്ടോയിട്ട് നിങ്ങൾ കാണിച്ചു കൂട്ടിയത് ഓർമ്മയില്ലേ? എന്റെ വയേന്ന് കേക്കും.” ബഹളം കുറഞ്ഞു .സംസാരം കേൾക്കാതെ ആയി എന്നാലും എന്തായിരിക്കും കഴിഞ്ഞ വർഷം ഉണ്ടായത്? ഞാൻ ആലോചിച്ചു. പ്രായം ഏകദേശം 95 കഴിഞ്ഞു കാണും ആ മുത്തശ്ശിക്ക് .അധികം നടക്കാൻവയ്യ എന്നത് ഒഴിച്ചാൽ അസുഖങ്ങൾ ഒന്നും ഇല്ല.മകളോടാപ്പം ആണ് താമസം .കൊച്ചു മകൻ ഗവർമ്മേന്റ് ഉദ്യോഗസ്ഥൻ ആണ്.ആളാണ് ആവശ്യങ്ങൾക്ക് ഒക്കെ വണ്ടിയുമായി വീട്ടുകാരെ കൊണ്ടു പോകാറ്.അപ്പോഴാണ് ഭാര്യ ഉമ്മറത്തേക്ക് വന്നത്. ഞാൻ ചോദിച്ചു  "എന്താടീ ആ മുത്തശ്ശീനെ അവർ കൊണ്ടോവ...

കല്യാണാലോചന..

വളരെ നാളു കൂടി ഈ കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ എല്ലാവരും ഒരു ഒത്തുകൂടൽ ഉണ്ടായിരുന്നു.ഭാര്യയുടെ ഇളയച്ഛൻ ഒരു കാർ വാങ്ങിയിരിക്കുന്നു. അദ്ദേഹം സകുടുംബം വീട്ടിലെത്തി .വേറെയും ബന്ധുക്കൾ അന്നേ ദിവസം വീട്ടിലെത്തി. എല്ലായിടത്തേയും പോലെ ഭക്ഷണശേഷം എല്ലാവരും തന്നാലാവുന്ന വിധം രാഷ്ട്രീയവും തള്ളുകളും എല്ലാം ആയി ഇരിക്കുന്ന നേരത്താണ് ഞാൻ ഒരു കല്യാണ ആലോചന ആരംഭിച്ചത്. ചെറുക്കൻ പഴയ ഒരു സഹപാഠി.ആഢംബര ക്കപ്പലിൽ അമേരിക്കയിൽ ജോലി ആയിരുന്നു.കൊറോണ മൂലം ഇപ്പോൾ 6 മാസമായി നാട്ടിലാണ്.ഇപ്പോൾസ്വന്തമായി മെഡിക്കൽഷോപ്പ്  നടത്തുന്നു.വലിയ പ്രശ്നം ചെക്കന് 33 വയസായി എന്നതാണ്.മാർക്കറ്റിൽ ഡിമാന്റില്ല പോലും! ഞാൻ എല്ലാവരോടുമായി പറഞ്ഞു “അവന് യാതൊരു ഡിമാന്റും ഇല്ല.സ്ത്രീധനം വേണ്ട ,ജാതി അവന് പ്രശ്നമില്ലെങ്കിലും വീട്ടിൽ അമ്മ സമ്മതിക്കൂല.അമ്മയ്ക്കാണെങ്കിൽ ജാതകം നോക്കിയേ പറ്റൂ.ആരുടേയെങ്കിലും പരിചയത്തിൽ പറ്റിയ കുട്ടി ഉണ്ടെങ്കിൽ പറയൂ, കമ്മീഷൻ ഞാൻ ഏർപ്പാടാക്കാം”. എല്ലാവരും വൻ ചർച്ച നടത്തി .ചിലർ ആർക്കൊക്കേയോ ഫോൺ വിളിച്ചു.ചൂടേറിയ ആലോചന തന്നെ നടന്നു. "ആ ഒരാളുണ്ട്! ഞാൻ ഇപ്പൊ വിളിക്കാം" കാർ മുതലാളി പറഞ്ഞു. അദ്ദേഹം പണ്ട് ഒരു പൊതുമേഖലാസ്ഥാ...

സാംസ്കാരിക കേരളം!!

 കഴിഞ്ഞ രണ്ട് മൂന്നു ദിവസമായി വീട്ടിലെ പത്രങ്ങളിൽ പീഢനവാർത്തകൾ കൊണ്ടു നിറഞ്ഞിരിക്കുന്നു. അതിലും മുമ്പ് കുറേ നാളായി കള്ളക്കടത്ത്,കൊലപാതകം ,മയക്കുമരുന്ന് എന്നിങ്ങനെയുള്ള സംഘടിത കുറ്റകൃത്യങ്ങൾ ആയിരുന്നു എന്ന ആശ്വാസമുണ്ട്. എന്താണ് ഇങ്ങനെ ? ഭാരതത്തിലെ നിയമവ്യവസ്ഥിതിയുടെ തകരാറുകൾ ആണോ   വർദ്ധിച്ചു വരുന്ന ഇത്തരം വാർത്തകൾക്കു കാരണം? അതോ കേരളത്തിലെ ആഭ്യന്തര വകുപ്പിലെ പിടിപ്പുകേടോ? ഞാനടക്കമുള്ള എല്ലാവർക്കും പെട്ടെന്ന് കാശുണ്ടാക്കാൻ വല്യതാൽപര്യം ഉണ്ട് എന്നത് ഒരു സത്യം ആണ്. അപ്പോൾ കളളക്കടത്ത് പരിപാടി എല്ലാം വലിയ നെറ്റ്വർക്കിന്റെ ഭാഗമായാലേ ആർക്കും ചെയ്യാനാകൂ.. ഈ നെറ്റ്വർക്കുകളെക്കുറിച്ച് സംസ്ഥാനത്തിന്റെ പേരുകേട്ട ഇന്റലിജൻസിനോ മറ്റ് പോലീസിങ്ങ് സൗകര്യങ്ങൾക്കോ യാതൊരൊരറിവും ഇല്ലാ എന്നു പറഞ്ഞാൽ അരിആഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. അപ്പോൾ അതിനർഥം ഈ നെറ്റുവർക്കുകളിൽ സ്വാധീനശക്തി യുള്ള പല ഉന്നതരും ഉണ്ട് എന്നു തന്നെയല്ലേ. ഈ സ്വാധീനക്കാർ ശക്തരായി തുടരുന്നോടത്തോളം കാലം ഇവിടെ ഇനിയും പല തരത്തിലുള്ള കള്ളക്കടത്തുകൾ നടക്കും    അപ്പോൾ പീഢനങ്ങളോ? ലോകം മുഴുവൻ പീഢനങ്ങൾ നടക്കുന്നുഎങ്കിലും നമ്മുടെ ...

ഒരു ഓണക്കാലം..

 ഇതാ വീണ്ടും ഒരോണക്കാലം വന്നിരിക്കുന്നു.സാധാരണ സന്തോഷം നിറഞ്ഞ ഒരു കാലാവസ്ഥയാണ് പ്രകൃതിപോലും ഒരുക്കാറ്.വീടിനു പുറത്തിറങ്ങിയാൽ ഒരു പ്രത്യേക സന്തോഷം എങ്ങു നിന്നോ ശരീരമാസകലം വന്നുകയറുമായിരുന്നു.കാണുന്ന എല്ലാകാഴ്ചകളും സന്തോഷം നിറഞ്ഞത് ,എല്ലാ ആളുകൾക്കും സന്തോഷം .ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്എവിടെ നിന്നാണ് ഈ സന്തോഷത്തിന്റെ ഊർജ്ജം ഈ ഓണക്കാലത്തു മാത്രം പ്രത്യേകമായി സർവ്വ ചരാചരങ്ങളിലും വന്നു ഭവിക്കുന്നത്? ഒരു പക്ഷേ അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നിട്ട് എത്രയോ സംവത്സരങ്ങൾ പിന്നിട്ടുണ്ടാകും. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഈ സന്തോഷം  എല്ലാവരിലും അങ്ങനെയങ്ങ് ഉണ്ടായിരുന്നില്ല . പ്രകൃതിയുടെ ചില ക്രൂരമായ ലീലാവിലാസങ്ങൾ പലരുടേയും   സന്തോഷത്തിന്റെ നിറം കുറച്ചിരുന്നു. ഇത്തവണ എന്തായാലും എല്ലാവരിലും പഴയ സന്തോഷത്തിന്റെ നവോന്മേഷം ഉണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ദൌ൪ഭാഗ്യവശാൽ അത് ഇപ്പോൾ അസ്ഥാനത്തായിരിക്കുന്നു. പഴയ സന്തോഷങ്ങൾ എല്ലാം മാഞ്ഞുപോയി .എല്ലാം മറയക്കപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ മറയ്ക്കാൻ എല്ലാവരും നിർബന്ധിതരായിരിക്കുന്നു . എങ്ങും ഒരു നിഗൂഢമായ ആശങ്കയാണ്. മഹാമാരി വരുത്തിവച്ച ആശങ...